Kalakalam Kayalolangal Paadum Lyrics – Ee Ganam Marakkumo Malayalam Movie

Kalakalam Kaayalolangal
Paadum Kadhakal
Kalakalam Kaayalolangal
Paadum Kadhakal

Oru Muthu Polaam Penkidaavin
Kuttanaadan Penkidaavin
Kathum Novukal Pookkalaay
Narum Thechi Pookkalaay
Kannuneer Vaarkkum Kadhakal

Kalakalam Kaayalolangal
Paadum Kadhakal

Virahini Nee Vaarkkum Kannuneer
Kathirmaniyaay Mannil Neelave
Virahini Nee Vaarkkum Kannuneer
Kathirmaniyaay Mannil Neelave
Athu Vayalkilikal Koythu Poyee
Vala Kilukki Koythu Poyee
Aanem Keraa Kaattilum
Pinne Aadum Keraa Mettilum
Chennu Vithachu

Karutha Penne Ninne Kaanuvaan
Kadalthira Pol Kezhum Kaamukan
Karutha Penne Ninne Kaanuvaan
Kadalthira Pol Kezhum Kaamukan
Aa Pavizhamalli Pootha Dikhil
Avane Innu Kanduvo Nee
Etho Swapnam Kannilum
Pinne Etho Gaanam Chundilum
Enne Polinju

Kalakalam Kaayalolangal
Paadum Kadhakal

Oru Muthu Polaam Penkidaavin
Kuttanaadan Penkidaavin
Kathum Novukal Pookkalaay
Narum Thechi Pookkalaay
Kannuneer Vaarkkum Kadhakal

Kalakalam Kaayalolangal
Paadum Kadhakal
Kadhakal Kadhakal Kadhakal

മലയാളത്തിൽ

കളകളം കായലോളങ്ങൾ പാടും കഥകൾ
കളകളം കായലോളങ്ങൾ പാടും കഥകൾ
ഒരു മുത്തുപോലാം പെൺകിടാവിൻ
കുട്ടനാടൻ പെൺകിടാവിൻ
കത്തും നോവുകൾ പൂക്കളായ്
നറുംതെച്ചിപ്പൂക്കളായ് കണ്ണുനീർ
വാർക്കും കഥകൾ

കളകളം കായലോളങ്ങൾ പാടും കഥകൾ

വിരഹിണീ നീ വാർക്കും കണ്ണുനീർ
കതിർമണിയായ് മണ്ണിൽ നീളവേ
വിരഹിണീ നീ വാർക്കും കണ്ണുനീർ
കതിർമണിയായ് മണ്ണിൽ നീളവേ
അതു വയൽക്കിളികൾ കൊയ്തുപോയീ
വളകിലുക്കീ കൊയ്തുപോയീ
ആനേംകേറാ കാട്ടിലും
പിന്നെ ആടുകേറാ മേട്ടിലും
ചെന്നു വിതച്ചു

കറുത്തപെണ്ണേ നിന്നെ കാണുവാ‍ൻ
കടൽത്തിരപോൽ കേഴും കാമുകൻ
കറുത്തപെണ്ണേ നിന്നെ കാണുവാ‍ൻ
കടൽത്തിരപോൽ കേഴും കാമുകൻ
ആ പവിഴമല്ലി പൂത്ത ദിക്കിൽ അവനെ
ഇന്നു കണ്ടുവോ നീ
ഏതോ സ്വപ്നം കണ്ണിലും
പിന്നെ ഏതോ ഗാനം ചുണ്ടിലും
എന്നേ പൊലിഞ്ഞൂ

കളകളം കായലോളങ്ങൾ പാടും കഥകൾ
ഒരു മുത്തുപോലാം പെൺകിടാവിൻ
കുട്ടനാടൻ പെൺകിടാവിൻ
കത്തും നോവുകൾ പൂക്കളായ്
നറുംതെച്ചിപ്പൂക്കളായ് കണ്ണുനീർവാർക്കും കഥകൾ
കളകളം കായലോളങ്ങൾ പാടും കഥകൾ
കഥകൾ കഥകൾ കഥകൾ കഥകൾ…