തങ്കം കൊണ്ടൊരു നിലവിളക്ക്
താരകമേ വന്നു് തിരി കൊളുത്ത്
ചന്ദനച്ചിമിഴിലെ നിറമെടുത്ത്
സന്ധ്യകളേ നിന്റെ മിഴി വരയ്ക്ക്
തച്ചോളിത്തറവാട്ടില്‍ തങ്കനിലാ മുറ്റത്ത്
കല്യാണം കല്യാണം
അച്ചാരം വാങ്ങീട്ട് പത്തുപറ പൊന്നിട്ട്
കല്യാണം കല്യാണം
പുഞ്ചിരി മൊട്ടിന് പൂവഴക്
പൂമിഴി കണ്ടാല്‍ മീനഴക്
മിന്നണ മെയ്യിന് പൊന്നഴക്
മൊഴിയണ ചുണ്ടില്‍ തേനഴക്
കമ്മലിട്ടു തരുമോ വെള്ളിത്താരങ്ങള്‍
കളരിയില്‍ അങ്കം തീര്‍ന്നാല്‍ കല്യാണം
പുഞ്ചിരി മൊട്ടിന് പൂവഴക്
പൂമിഴി കണ്ടാല്‍ മീനഴക്
മിന്നണ മെയ്യിന് പൊന്നഴക്
മൊഴിയണ ചുണ്ടില്‍ തേനഴക്
കമ്മലിട്ടു തരുമോ വെള്ളിത്താരങ്ങള്‍
കളരിയില്‍ അങ്കം തീര്‍ന്നാല്‍ കല്യാണം
തച്ചോളിത്തറവാട്ടില്‍ തങ്കനിലാ മുറ്റത്ത്
കല്യാണം കല്യാണം
അച്ചാരം വാങ്ങീട്ട് പത്തുപറ പൊന്നിട്ട്
കല്യാണം കല്യാണം
പൊന്നാങ്ങള പാദങ്ങള്‍ കഴുകിച്ചേ
നറു പനിനീരിന്‍ വിശറിക്കാറ്റില്‍ മുഴുകിച്ചേ
കച്ച കെട്ടിയവന്‍ അങ്കം നേടി പോരുന്നേ
കൊച്ചൊതേനനായ് പട്ടം ചൂടി നിൽക്കുന്നേ
പാണന്മാര്‍ വാഴ്ത്തുന്നേ അങ്കച്ചേല്
കാതുള്ളോര്‍ മോഹിക്കും തേനൂട്ട്
കുന്നോളം നിന്നൂല്ലോ മുല്ലപ്പന്തല്‍
എല്ലാരും വന്നൂല്ലോ മാളോരേ
ആണായാല്‍ ആണിന്റെ ലഗ്നം വേണം
പെണ്ണായാല്‍ പെണ്ണിന്നൊതുക്കം വേണം
താലിചാർത്തുമഴകിന്‍ ആടക്കല്യാണം
പുടമുറി കാണാന്‍ വായോ പൊന്‍വെയിലേ
പുഞ്ചിരി മൊട്ടിന് പൂവഴക്
പൂമിഴി കണ്ടാല്‍ മീനഴക്
മിന്നണ മെയ്യിന് പൊന്നഴക്
മൊഴിയണ ചുണ്ടില്‍ തേനഴക്
കമ്മലിട്ടു തരുമോ വെള്ളിത്താരങ്ങള്‍
കളരിയില്‍ അങ്കം തീര്‍ന്നാല്‍ കല്യാണം
ഒന്നാം തിരി താഴുമ്പോള്‍ പെണ്ണാളേ
അവനെന്തോരം ചൊല്ലാന്‍ കാണും വര്‍ത്താനം
കണ്ണടച്ചു നീ കാണാമട്ടില്‍ കണ്ടാലും
കാതിലൊന്നുമേ കേട്ടില്ലെന്നേ കേട്ടാലും
തോളത്തും കൈവെച്ചാ ചോരന്‍ നിന്നാല്‍
നാണത്തില്‍ മുങ്ങാമോ പെണ്ണാളേ
താംബൂലം ചോദിച്ചാ വീരന്‍ വന്നാലും
താമ്പാളം നല്‍കല്ലേ പൊന്നാരേ
പെണ്ണായാല്‍ നാണിക്കാനെന്തുവേണം
കണ്ണുള്ളോരാരാനും കണ്ടിടേണം
താളിതേച്ചുകുളിയായി നാളെ പുലരുമ്പോള്‍
അരുവിയില്‍ വേളിപ്പെണ്ണിന്‍ നീരാട്ട്
പുഞ്ചിരി മൊട്ടിന് പൂവഴക്
പൂമിഴി കണ്ടാല്‍ മീനഴക്
മിന്നണ മെയ്യിന് പൊന്നഴക്
മൊഴിയണ ചുണ്ടില്‍ തേനഴക്
കമ്മലിട്ടു തരുമോ വെള്ളിത്താരങ്ങള്‍
കളരിയില്‍ അങ്കം തീര്‍ന്നാല്‍ കല്യാണം
തച്ചോളിത്തറവാട്ടില്‍ തങ്കനിലാ മുറ്റത്ത്
കല്യാണം കല്യാണം
അച്ചാരം വാങ്ങീട്ട് പത്തുപറ പൊന്നിട്ട്
കല്യാണം കല്യാണം…