Meeshamulachappam Lyrics – Shakthi Movie
Read Time:5 Minute, 23 Second
Views:464

Meeshamulachappam Lyrics – Shakthi Movie

0 0
Meeshamulachappam Lyrics – Shakthi Movie

മീശമുളച്ചപ്പം മൊതല് ഞമ്മടെ
വീട്ടിന്നടുത്തുള്ള പെണ്ണിനെ
പാട്ടിലാക്കിയ കഥ പറഞ്ഞൊരു
കോപ്പ കൂടെ വിഴുങ്ങണം

മീശമുളച്ചപ്പം മൊതല് ഞമ്മടെ
വീട്ടിന്നടുത്തുള്ള പെണ്ണിനെ
പാട്ടിലാക്കിയ കഥ പറഞ്ഞൊരു
കോപ്പ കൂടെ വിഴുങ്ങണം

പണ്ടൊരു ചങ്ങാതി ചെത്താന്‍ കേറി
പനങ്കള്ളും മോന്തി വലിഞ്ഞു കേറി
പിടിതെറ്റി പാവം നിലത്തു വീണു
പണിതീര്‍ന്നു ചങ്ങാതി ചത്തും പോയി

പനയില്‍ കേറുവാന്‍ പോകുമ്പോള്‍
പതിവായ് മോന്തുവാന്‍ പാടുണ്ടോ
ഓഹോയ് ചങ്ങാതീ ചങ്ങാതീ
തനിക്കിതു കൊള്ളാമോ കൊള്ളാമോ
ഓഹോയ് ചങ്ങാതീ ചങ്ങാതീ
തനിക്കിതു കൊള്ളാമോ കൊള്ളാമോ

ഷാപ്പിന്‍റെ മൂലയില്‍
കുടത്തിലിരിക്കുന്നവന്‍
അന്തിയോ അതോ പുലരിയോ
ഷാപ്പിന്‍റെ മൂലയില്‍
കുടത്തിലിരിക്കുന്നവന്‍
അന്തിയോ അതോ പുലരിയോ

പട്ടാ അഭിഷേകം ദിനവും
പട്ടകൊണ്ടഭിഷേകം

ഹേയ് അയ്യടാ മീന്‍ചാറ്
കണ്ണില്‍ തെറിച്ചേ
അയ്യയ്യോ നീറുന്നെടാ
ഊതെടാ ചുമ്മാതെ
കണ്ടോണ്ടിരിക്കാതെ
ഊച്ചാളി കുഞ്ഞങ്ങരാ

ഹേയ് അയ്യടാ മീന്‍ചാറ്
കണ്ണില്‍ തെറിച്ചേ
അയ്യയ്യോ നീറുന്നെടാ
ഊതെടാ ചുമ്മാതെ
കണ്ടോണ്ടിരിക്കാതെ
ഊച്ചാളി കുഞ്ഞങ്ങരാ

ക്യാ ഹൂവാ നിന്‍റെ കണ്ണില്‍
ക്യാ ഹൂവാ മീന്‍റെ ചാറോ

ചൊറിമാന്തി ചൊറിമാന്തി
കുടിയന്‍ കേളു
മൂവന്തി കള്ളടിക്കാന്‍ വരുന്നു
ചൊറിമാന്തി ചൊറിമാന്തി
കുടിയന്‍ കേളു
മൂവന്തി കള്ളടിക്കാന്‍ വരുന്നു

മുണ്ടഴിഞ്ഞ നിലയില്‍ കുടവയര്‍
ഉരുണ്ടു ചാടിയ നിലയില്‍
കണ്ണുകളില്‍ ലഹരിയുമായവന്‍
ആടിയാടി വരുന്നു
കൊടുക്കല്ലേ
കുടിയന്‍ കേളുവിനിയൊരു
തൊടവും കുടിക്കാന്‍ കൊടുക്കല്ലേ
കുടിയന്‍ കേളുവിനിയൊരു
തൊടവും കുടിക്കാന്‍ കൊടുക്കല്ലേ

താനൊന്നും പറയണ്ട
തെറിയൊന്നും വിളിക്കെണ്ട
തെമ്മാടിയെന്നു വിളിക്ക‌ും
തന്നെ ഞാന്‍
തെമ്മാടിയെന്നു വിളിക്കും
ഉള്ളില്‍ കെടന്നു
നുര പൊന്തുമ്പോ പോലും
തന്നെ പള്ളൊന്നു
വിളിച്ചില്ലല്ലോ ഇന്നു ഞാന്‍
കള്ളൊന്നു കുടിച്ചില്ലല്ലോ

തന്നെ പണയം വെച്ചു
പിന്നെയും കുടിച്ചിട്ട്
തെമ്മാടിയെന്നു വിളിക്കും
നിന്നെ ഞാന്‍
തെമ്മാടിയെന്നു വിളിക്കും

കടം വാങ്ങിക്കുടിക്കുന്ന കേളു ഹാ
കടം വാങ്ങിക്കുടിക്കുന്ന കേളു
നിന്‍റെ കുടവയര്‍ പത്തായം പൊളിക്കും
കടം വാങ്ങിക്കുടിക്കുന്ന കേളു ഹാ
കടം വാങ്ങിക്കുടിക്കുന്ന കേളു
നിന്‍റെ കുടവയര്‍ പത്തായം പൊളിക്കും

തരാമെന്നു പറഞ്ഞു
താന്‍ പിടിച്ചു വാങ്ങിച്ചോ
തന്നില്ലെങ്കില്‍ തന്നെ കൊല്ലും
ഞാനും മരിക്കും
തരാമെന്നു പറഞ്ഞു
താന്‍ പിടിച്ചു വാങ്ങിച്ചോ
തന്നില്ലെങ്കില്‍ തന്നെ കൊല്ലും
ഞാനും മരിക്കും
കടം വാങ്ങിക്കുടിക്കുന്ന കേളൂ

ഒരു കുടം മാത്രം മുന്നില്‍
ഒരു തുടം മാത്രം കയ്യില്‍
കുടിക്കുവാന്‍ കഴിഞ്ഞില്ലല്ലോ

പതിനാലാം ഷാപ്പു കണ്ടതു കാലത്തോ
പോയാണ്ടു മഴയത്തോ
കുടിയന്മാര്‍ കൂട്ടുകൂടിയ ഇറയത്തോ
അയലത്തോ വെയിലത്തോ

പതിനാലാം ഷാപ്പു കണ്ടതു കാലത്തോ
പോയാണ്ടു മഴയത്തോ
കുടിയന്മാര്‍ കൂട്ടുകൂടിയ ഇറയത്തോ
അയലത്തോ വെയിലത്തോ

ഞാനിന്നു കപ്പേടെ
രുചി നോക്കിയില്ല
കറിവെച്ച മീന്‍ തിന്നു
കൊതി തീര്‍ന്നുമില്ല
ഐലേടെ തലതിന്നു
കുഴിനാക്കു പോലും
എരിവും പുളിയും പിടിയാതെയായി
ഒട്ടും നിലയ്ക്കാത്തതല്ലേ
എന്നും കാലിന്‍റെ ചോടുകള്‍
എന്നും കാലിന്‍റെ ചോടുകള്‍

പിമ്പിരിപിരിപിമ്പിരിയെന്‍റെ
കുംഭ വീർക്കുമ്പം പിമ്പിരി
ഹേ പിമ്പിരി പിരിപിമ്പിരിയെന്‍റെ
കുംഭ വീർക്കുമ്പം പിമ്പിരി
പമ്പരം നല്ല പമ്പരം ചുറ്റും
പമ്പരമ്പരപമ്പരം
ഹെയ് പമ്പരം നല്ല പമ്പരം
ചുറ്റും പമ്പരമ്പരപമ്പരം
മ്പരം നല്ല പമ്പരം
ചുറ്റും പമ്പരമ്പരപമ്പരം
മ്പരം നല്ല പമ്പരം
ചുറ്റും പമ്പരമ്പരപമ്പരം…

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %