Skip to content
Malayalam Lyrics Home » Ore Paathayil Lyrics – Vaiki Vanna Vasantham Movie

Ore Paathayil Lyrics – Vaiki Vanna Vasantham Movie

ഒരേ പാതയിൽ ഒരേ നിഴലു പോൽ
ഒരേ പാതയിൽ ഒരേ നിഴലു പോൽ
ഒരുമയാർന്നു പാടി നീങ്ങിടും നാം

ഈ മധുരസായാഹ്നം ഈ സൗഹൃദ സംഗീതം
ഇനിയെന്നും ഇനിയെന്നും
ഓർമ്മിക്കും നാം
പുതിയൊരു സ്നേഹ ബന്ധനം
അറിയും മലരും മണ്ണും വിണ്ണും
ഓരോ പൂവിലും ഓരോ തളിരിലും
തിരയുമിന്നു നവഭാവന നാം

ഒരേ പാതയിൽ ഒരേ നിഴലു പോൽ
ഒരുമയാർന്നു പാടി നീങ്ങിടും നാം

ഈ സരിതാ സന്ദേശം
ഈ കരതൻ ആവേശം
അതിൽ നിന്നും ഉണരുന്നു
പുതുനാമ്പുകൾ
ഇതിലൊരു തിരയുണരുമ്പോൾ ഹാ
ഇനിയും തെളിയും നമ്മുടെ ഹൃദയം
കാലം നീങ്ങുമീ ഗാനം മാഞ്ഞിടാ
പിരിയുകില്ല പ്രിയസോദരീ നാം

ഒരേ പാതയിൽ ഒരേ നിഴലു പോൽ
ഒരേ പാതയിൽ ഒരേ നിഴലു പോൽ
ഒരുമയാർന്നു പാടി നീങ്ങിടും നാം…