Skip to content
Malayalam Lyrics Home » Kudajadriyil Kudachooduma Lyrics – Moham Album Song

Kudajadriyil Kudachooduma Lyrics – Moham Album Song

കുടജാദ്രിയില് കുട ചൂടുമാ
കൊടമഞ്ഞുപോലെയീ പ്രണയം

കുടജാദ്രിയില് കുട ചൂടുമാ
കൊടമഞ്ഞുപോലെയീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു
രാഗസാന്ദ്രമാണീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു
രാഗസാന്ദ്രമാണീ പ്രണയം

ഇല പച്ച പൂ മഞ്ഞ തഴുകിത്തലോടുന്ന
കാറ്റിന്നുമുണ്ടൊരു പ്രണയം
ഇല പച്ച പൂ മഞ്ഞ തഴുകിത്തലോടുന്ന
കാറ്റിന്നുമുണ്ടൊരു പ്രണയം
പൂത്തൊരാ പൂവിലെ തേന് നുകരുന്നൊരു
വണ്ടിന് കുരുന്നാണു പ്രണയം
പൂവിന്നും സുഖമാണി പ്രണയം
പൂവിന്നും സുഖമാണി പ്രണയം

കുടജാദ്രിയില് കുട ചൂടുമാ
കൊടമഞ്ഞുപോലെയീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു
രാഗസാന്ദ്രമാണീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു
രാഗസാന്ദ്രമാണീ പ്രണയം

കുയിലുകൾ മൈനകൾ മധുരമായ് മൂളുന്ന
പാട്ടിന്നുമുണ്ടൊരു പ്രണയം
കുയിലുകൾ മൈനകൾ മധുരമായ് മൂളുന്ന
പാട്ടിന്നുമുണ്ടൊരു പ്രണയം
നീയിളം കുസൃതികൾ വികൃതിയായ് പുണരുമ്പോൾ
പ്രകൃതിതൻ ചുണ്ടിലും പ്രണയം
പുലരിതൻ കണ്ണിലും പ്രണയം
പുലരിതൻ കണ്ണിലും പ്രണയം

കുടജാദ്രിയില് കുട ചൂടുമാ
കൊടമഞ്ഞുപോലെയീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു
രാഗസാന്ദ്രമാണീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു
രാഗസാന്ദ്രമാണീ പ്രണയം…