Mizhiyithalil Nila Lyrics – Onnaman Movie
Read Time:1 Minute, 48 Second
Views:610

Mizhiyithalil Nila Lyrics – Onnaman Movie

0 0
Mizhiyithalil Nila Lyrics – Onnaman Movie

മിഴിയിതളിൽ നിലാ മലരിതളോ
ഇളവെയിലിൽ തുളുമ്പും തളിർമഴയോ
മിഴിയിതളിൽ നിലാ മലരിതളോ
ഇളവെയിലിൽ തുളുമ്പും തളിർമഴയോ
വെൺപകൽ പൊൻവിരൽ കുടഞ്ഞനിൻ
പൂങ്കവിൾ മുല്ലകൾ തലോടിടാം
ഈറൻ സന്ധ്യകൾ കവർന്ന നിൻ
ഇമകളിലുമ്മകൾ പൊതിഞ്ഞിടാം
പറയൂ നിന്റെ പരിഭവമെന്തിനിനിയും

മിഴിയിതളിൽ നിലാ മലരിതളോ
ഇളവെയിലിൽ തുളുമ്പും തളിർമഴയോ

തിങ്കൾ പൊൻകല വിടർന്നൊരെൻ
നിലാമൗലിയിൽ
മുകിൽ ഗംഗയല്ലേ നീ
വരൂ ഗൗരിയായ്
ആദിയുഷസ്സിൻ ദളങ്ങളിൽ
പകൽ മാത്രയിൽ
തപം ചെയ്തു തേടി നിൻ
മദോന്മാദം ഞാൻ
മുളംകാട് പാടുമ്പോൾ
അതിൽ നിൻ സ്വരം
മഴക്കാറു മായുമ്പോൾ
അതിൽ നിൻ മുഖം

മിഴിയിതളിൽ നിലാ മലരിതളോ
ഇളവെയിലിൽ തുളുമ്പും തളിർമഴയോ

പിച്ചള വളകളണിഞ്ഞൊരെൻ
തളിർക്കൈകളാൽ
സ്വരം നെയ്തു നിന്നെ ഞാൻ
ഗന്ധർവനാക്കി
പാൽക്കടലലകൾ ഞൊറിഞ്ഞ നിൻ
നിലാചേലയിൽ
ഉടൽ മൂടി നില്പൂ നീ
ശിലാശില്പമായ്
ഹിമപ്പക്ഷി ചേക്കേറും
മരച്ഛായയിൽ
പറന്നെത്തിടാം പൊന്നേ
ഇലത്തൂവലായ്

മിഴിയിതളിൽ നിലാ മലരിതളോ
ഇളവെയിലിൽ തുളുമ്പും തളിർമഴയോ
മിഴിയിതളിൽ നിലാ മലരിതളോ
ഇളവെയിലിൽ തുളുമ്പും തളിർമഴയോ
വെൺപകൽ പൊൻവിരൽ കുടഞ്ഞനിൻ
പൂങ്കവിൾ മുല്ലകൾ തലോടിടാം
ഈറൻ സന്ധ്യകൾ കവർന്ന നിൻ
ഇമകളിലുമ്മകൾ പൊതിഞ്ഞിടാം
പറയൂ നിന്റെ പരിഭവമെന്തിനിനിയും…

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %