Thumbi Kalyanathinu Lyrics – Kalyanaraman Movie
Read Time:2 Minute, 39 Second
Views:246

Thumbi Kalyanathinu Lyrics – Kalyanaraman Movie

0 0
Thumbi Kalyanathinu Lyrics – Kalyanaraman Movie

തുമ്പിക്കല്ല്യാണത്തിനു വന്നെത്തിയ
തുമ്പികളിൽ
തുമ്പക്കൊടിയഴകുള്ളവളാരോ
തുമ്പിക്കല്ല്യാണത്തിനു വന്നെത്തിയ
തുമ്പികളിൽ
തുമ്പക്കൊടിയഴകുള്ളവളാരോ

കുന്നിമണി തേരിൽ വരും
ചെക്കനെയും കൂട്ടരേയും
വരവേൽക്കാൻ നിൽക്കുന്നവരാണേ
അമ്പാടിക്കണി മുത്തേ പൂക്കണി മുത്തേ
മിണ്ടിപോയാൽ എന്തേ കോപം
മാനത്തെ മഴവില്ലിൻ നെഞ്ചിലുമില്ലേ
മഴയായ് തൂകും മിന്നൽ കോപം
മിണ്ടാൻ കൊതിച്ചതെല്ലാം മറന്നുവൊ

തുമ്പിക്കല്ല്യാണത്തിനു വന്നെത്തിയ
തുമ്പികളിൽ
തുമ്പക്കൊടിയഴകുള്ളവളാരോ

നാളെല്ലാം നോക്കും
നാലാളെ കൂട്ടും
നാടോടികാറ്റായ് വന്നെത്തും ഞാൻ
മണവാട്ടിപ്പെണ്ണേ നിന്നെ കാണാൻ
പുതുമോടിപ്പെണ്ണായ് അതിരാണിക്കാവിൽ
കുപ്പിവള കൈ നീ‍ട്ടും
കുടമാറ്റം കാണാം തിറയാട്ടം കൂടാം
മംഗല്യ തിടമ്പൊരുക്കാം
എൻ മനസ്സിലോ കല്യാണ രാമായണം
പൂ വിളിച്ചു പോയ് മാംഗല്യ തൂവൽ തുമ്പീ

തുമ്പിക്കല്ല്യാണത്തിനു വന്നെത്തിയ
തുമ്പികളിൽ
തുമ്പക്കൊടിയഴകുള്ളവളാരോ

പെണ്ണായാൽ സീതയെ പോൽ
മുട്ടോളം മുടി വേണം
മുടി മേലേ പൂ വേണം
ആണായാലോ നല്ലവനായ് വാഴേണം
ശ്രീരാമനെ പോലെയാകേണം

മുത്താര പൊന്നിൽ
താലി പണിയിക്കും മാലയൊരുക്കും
പൊന്മാല പൂവിൽ
താലി ചരടിന്മേൽ കുഞ്ഞി കുരുക്കിട്ട്
കരളാകും മാനെ കെട്ടിയിടാമോ
ഈ ചിരുതേവിപ്പെണ്ണിനെ കെട്ടിയിടാമോ

മലയോരം പൂത്തോ കുരലാരം കേട്ടൊ
തിരിയിട്ടു കൽ വിളക്കിൽ
കുടവട്ട തിങ്കൾ കുടയാട്ടം നാളേ
തെളിമാനം വീടാക്കാം
എൻ മനസ്സിലോ കല്യാണ രാമായണം
പൂ വിളിച്ചു പോയ് മാംഗല്യ
തൂവൽ തുമ്പീ

തുമ്പിക്കല്ല്യാണത്തിനു വന്നെത്തിയ
തുമ്പികളിൽ
തുമ്പക്കൊടിയഴകുള്ളവളാരോ
മനസ്സിലോ കല്യാണ രാമായണം
പൂ വിളിച്ചു പോയ് മാംഗല്യ
തൂവൽ തുമ്പീ…

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %