Skip to content
Malayalam Lyrics Home » Poovukal Peyyum Song Lyrics – Pattabhishekam Malayalam Movie

Poovukal Peyyum Song Lyrics – Pattabhishekam Malayalam Movie

ഗിരിജപതിസുതനേ സ്വാഗതം
സകലശുഭ ശകുന ദായകാ
ആരാധനകളുടെ ദീപാഞ്ജലി

പൂവുകൾ പെയ്യും മധുവും
വണ്ടുകൾ നെയ്യും ശ്രുതിയും
പൂവട നെഞ്ചിൽ താളം തട്ടും സമയം
പൂവുകൾ പെയ്യും മധുവും
വണ്ടുകൾ നെയ്യും ശ്രുതിയും
പൂവട നെഞ്ചിൽ താളം തട്ടും സമയം

ആയിരം കലകൾ തൻ
ആദിരൂപരേഖ രാശി തിരയും
ആയിരം കലകൾ തൻ
ആദിരൂപരേഖ രാശി തിരയും
താം തിത്തൈ മറ്റാംഗമായ്
ഒരു ദിനമീ നമ്മൾ ഒന്നായിടും

പൂവുകൾ പെയ്യും മധുവും
വണ്ടുകൾ നെയ്യും ശ്രുതിയും
പൂവട നെഞ്ചിൽ താളം തട്ടും സമയം
പൂവുകൾ പെയ്യും മധുവും
വണ്ടുകൾ നെയ്യും ശ്രുതിയും
പൂവട നെഞ്ചിൽ താളം തട്ടും സമയം

രാധികയായ് നീ മൃദുപദമാടും
രതിസുഖസാരേ പാടുമ്പോൾ
ധീരസമീരേ യമുനാതീരേ
വസതിവനേ വനമാലീ

നിന്നധരോത്സം ചുംബനമേകും
മുരളികയായ് ഞാൻ മാറുമ്പോൾ
വരവർണ്ണസീമയിൽ
ദല മർമ്മരങ്ങളിൽ
നമ്മളേകമാം രാപ്രതീക്ഷ തൻ
ജന്മശയ്യയിൽ ജനിമൃതി തിരയും

നീലമേഘം അണി വിതരും
പൂനിലാവിൽ ഉഷസ്സുണരും
മനസ്സറയിൽ അഴകൊഴുകും
കണിമലരതിലുതിരും

പൂവുകൾ പെയ്യും മധുവും
വണ്ടുകൾ നെയ്യും ശ്രുതിയും
പൂവട നെഞ്ചിൽ താളം തട്ടും സമയം
പൂവുകൾ പെയ്യും മധുവും
വണ്ടുകൾ നെയ്യും ശ്രുതിയും
പൂവട നെഞ്ചിൽ താളം തട്ടും സമയം

ഗോപികയാം എൻ  മനസ്സരസലിയും
യദുകുലമിളകും കാളിന്ദിയിൽ
ഗോപീദീനപയൊധര  മർദ്ദന
ചഞ്ചല കരയുഗ ശാലീ

നീലക്കടമ്പിൻ നിറുകയിലുണരും
മയിലുകൾ പൊഴിയും പീലികളിൽ
നരജന്മകർമ്മമാം വരബന്ധമാണു നാം
ഈ നിശാസുഖം ഹാ മദാലസം
രാസകേളിജം ഇതുമൊരു സുകൃതം

മൂകരാഗമതിമധുരം
ആത്മദാഹരതിശലഭം
അനുഭവമേ ഒരു നിമിഷം
ഇതു വഴിയൊഴുകി വരൂ

പൂവുകൾ പെയ്യും മധുവും
വണ്ടുകൾ നെയ്യും ശ്രുതിയും
പൂവട നെഞ്ചിൽ താളം തട്ടും സമയം
പൂവുകൾ പെയ്യും മധുവും
വണ്ടുകൾ നെയ്യും ശ്രുതിയും
പൂവട നെഞ്ചിൽ താളം തട്ടും സമയം