സൂര്യോദയം തങ്ക സൂര്യോദയം
സൂര്യോദയം
ആ ആ ആ ആ ആ
പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും
കിഴക്കിനി കോലായില്‍ അരുണോദയം
പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും
കിഴക്കിനി കോലായില്‍ അരുണോദയം പകലകംപ്പൊരുളിന്‍റെ ശ്രീരാജധാനി
ഹരിത കംബളം നീര്‍ത്തി വരവേല്‍പിനായി
ഇതിലെ ഇതിലെ വരൂ
സാമഗാന വീണ മീട്ടി അഴകേ
പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും
കിഴക്കിനി കോലായില്‍ അരുണോദയം
സസര രിരി രി രി രി ഗ
മപധാ ധധ ധനിസരി ഗ ഗ
ഗമപമ ഗരിഗഗ സരിന സരിനി
നിസാ ധനി പധമപ ഗമപധനിസാ
പ ധ ധപമാ പധധപ മ പ
ധനിസധ പപമഗ ര ഗമ പധനി
സഗരിസ നിസ രിഗസരി ഗമഗരി
രിഗഗസ നിസസ രിരിസസ നിപധനിസാ
പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും
കിഴക്കിനി കോലായില്‍ അരുണോദയം പകലകംപ്പൊരുളിന്‍റെ ശ്രീരാജധാനി
ഹരിത കംബളം നീര്‍ത്തി വരവേല്‍പിനായി
ഇതിലെ ഇതിലെ വരൂ
സാമഗാന വീണ മീട്ടി അഴകേ
പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും
കിഴക്കിനി കോലായില്‍ അരുണോദയം
തിരുക്കുറല്‍ പുകള്‍ പാടി കിളികുലം ഇളകുന്നു
ഹൃദയങ്ങള്‍ തൊഴുകയ്യില്‍ ഗായത്രി ഉതിരുന്നു
ചിലപ്പതികാരം ചിതറുന്ന വാനില്‍
ഇലക്കണമേ നിന്‍ ഭരതവും പാട്ടും
അകലെ അകലെ കൊലു വെച്ചുഴിഞ്ഞു
തൈ പിറന്ന പൊങ്കല്‍
പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും
കിഴക്കിനി കോലായില്‍ അരുണോദയം
പുഴ ഒരു പൂണൂലായ് മലകളെ പുണരുമ്പോള്‍
ഉപനയനം ചെയ്യും ഉഷസ്സിന്നു കൗമാരം
ജലസാധകം വിണ്‍ ഗംഗയില്‍ ആടാന്‍
സരിഗമ പോലും സ്വയം ഉണരുന്നു
പകരൂ പകരൂ പനിനീര്‍ കുടഞ്ഞു മേഘ ദൂതു തുടരൂ
പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും
കിഴക്കിനി കോലായില്‍ അരുണോദയം പകലകംപ്പൊരുളിന്‍റെ ശ്രീരാജധാനി
ഹരിത കംബളം നീര്‍ത്തി വരവേല്‍പിനായി
ഇതിലെ ഇതിലെ വരൂ
സാമഗാന വീണ മീട്ടി അഴകേ
പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും
കിഴക്കിനി കോലായില്‍ അരുണോദയം…