Oru Poovithalil Lyrics – Agnidevan Malayalam Movie
Read Time:1 Minute, 51 Second
Views:695

Oru Poovithalil Lyrics – Agnidevan Malayalam Movie

0 0
Oru Poovithalil Lyrics – Agnidevan Malayalam Movie

അക്ഷരനക്ഷത്രം കോർത്ത
ജപമാലയും കയ്യിലേന്തി
അഗ്നിയിൽ സ്പുടം ചെയ്തെടുത്ത
മനസ്സാം ശംഖുമൂതി
ജന്മഗേഹം വിട്ടിറങ്ങി
പോരുമഭയാർത്ഥിയാമെൻ
ഭിക്ഷാപാത്രത്തിൽ നിറയ്ക്കുക നിങ്ങൾ
ഇത്തിരി സ്നേഹാമൃതം

ഒരു പൂവിതളിൽ നറുപുഞ്ചിരിയായ്‌
നിറമാർന്ന ചന്ദ്രികയായ്‌
ഇനിയെൻ മനസ്സിൽ
കുളിരോർമ്മകളിൽ
വരൂ നിറഞ്ഞ സായം സന്ധ്യേ

ഒരു പൂവിതളിൽ നറുപുഞ്ചിരിയായ്‌
നിറമാർന്ന ചന്ദ്രികയായ്‌
ഇനിയെൻ മനസ്സിൽ
കുളിരോർമ്മകളിൽ
വരൂ നിറഞ്ഞ സായം സന്ധ്യേ
ഒരു പൂവിതളിൽ

പെയ്തൊഴിഞ്ഞ വാനവും
അകമെരിഞ്ഞ ഭൂമിയും
മതിമറന്നു പാടുമെന്റേ
ശ്രുതിയിടഞ്ഞ ഗാനവും
പാരിന്നാർദ്രമായ്‌ തലോടി
ആ ഭവാന്റെ പാദം തേടി
ഞാനെൻ ശ്യാമ ജന്മം
ശുഭ സാന്ദ്രമാക്കവേ

ഒരു പൂവിതളിൽ നറുപുഞ്ചിരിയായ്‌
നിറമാർന്ന ചന്ദ്രികയായ്‌
ഇനിയെൻ മനസ്സിൽ
കുളിരോർമ്മകളിൽ
വരൂ നിറഞ്ഞ സായം സന്ധ്യേ
ഒരു പൂവിതളിൽ

ഈ അനന്തതീരവും
ഇടറിനിന്ന താരവും
വഴിമറന്ന യാത്രികന്റെ
മൊഴിമറന്ന മൗനവും
ഉള്ളിൽ വീണലിഞ്ഞുചേരും
ഈ മുഹൂർത്തമെന്നേ നിന്റെ
കാൽക്കൽ വീണ പൂക്കൾ
പോലേ ധന്യമാക്കവേ

ഒരു പൂവിതളിൽ നറുപുഞ്ചിരിയായ്‌
നിറമാർന്ന ചന്ദ്രികയായ്‌
ഇനിയെൻ മനസ്സിൽ
കുളിരോർമ്മകളിൽ
വരൂ നിറഞ്ഞ സായം സന്ധ്യേ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %