നിഴലാടും ദീപമേ തിരിനീട്ടുമോ
അലിവോലും നെഞ്ചിലേ ഇരുൾ മായ്ക്കുമോ
കനിവാർന്ന രാവിൻ ഇടനാഴിയിൽ
തളരും കിനാവിനേ താരാട്ടുമോ
നിഴലാടും ദീപമേ തിരിനീട്ടുമോ
അലിവോലും നെഞ്ചിലെ ഇരുൾ മായ്ക്കുമോ
അറിയാതെ വന്നെൻ ഹൃദയത്തിലെ
മഴമേഞ്ഞ കൂട്ടിൽ കൂടേറി നീ
അനുരാഗസാന്ദ്രമാം ദിവസങ്ങളിൽ
അതിലോല ലോലമാം നിമിഷങ്ങളിൽ
പറയാതെ എന്തിനോ വിടവാങ്ങി നീ
നിഴലാടും ദീപമേ തിരിനീട്ടുമോ
അലിവോലും നെഞ്ചിലെ ഇരുൾ മായ്ക്കുമോ
തെളിവർണ്ണമോലും ചിറകൊന്നിലെ
നറുതൂവലുള്ളിൽ പിടയുന്നുവോ
വെയിൽ വീണു മായുമീ പകൽ മഞ്ഞുപോൽ
പ്രണയാർദ്രമാകുമീ മണിമുത്തു പോൽ
മനസിന്റെ വിങ്ങലായ് അലിയുന്നു നീ
നിഴലാടും ദീപമേ തിരിനീട്ടുമോ
അലിവോലും നെഞ്ചിലേ ഇരുൾ മായ്ക്കുമോ
കനിവാർന്ന രാവിൻ ഇടനാഴിയിൽ
തളരും കിനാവിനേ താരാട്ടുമോ