മീശമുളച്ചപ്പം മൊതല് ഞമ്മടെ
വീട്ടിന്നടുത്തുള്ള പെണ്ണിനെ
പാട്ടിലാക്കിയ കഥ പറഞ്ഞൊരു
കോപ്പ കൂടെ വിഴുങ്ങണം
മീശമുളച്ചപ്പം മൊതല് ഞമ്മടെ
വീട്ടിന്നടുത്തുള്ള പെണ്ണിനെ
പാട്ടിലാക്കിയ കഥ പറഞ്ഞൊരു
കോപ്പ കൂടെ വിഴുങ്ങണം
പണ്ടൊരു ചങ്ങാതി ചെത്താന്‍ കേറി
പനങ്കള്ളും മോന്തി വലിഞ്ഞു കേറി
പിടിതെറ്റി പാവം നിലത്തു വീണു
പണിതീര്‍ന്നു ചങ്ങാതി ചത്തും പോയി
പനയില്‍ കേറുവാന്‍ പോകുമ്പോള്‍
പതിവായ് മോന്തുവാന്‍ പാടുണ്ടോ
ഓഹോയ് ചങ്ങാതീ ചങ്ങാതീ
തനിക്കിതു കൊള്ളാമോ കൊള്ളാമോ
ഓഹോയ് ചങ്ങാതീ ചങ്ങാതീ
തനിക്കിതു കൊള്ളാമോ കൊള്ളാമോ
ഷാപ്പിന്‍റെ മൂലയില്‍
കുടത്തിലിരിക്കുന്നവന്‍
അന്തിയോ അതോ പുലരിയോ
ഷാപ്പിന്‍റെ മൂലയില്‍
കുടത്തിലിരിക്കുന്നവന്‍
അന്തിയോ അതോ പുലരിയോ
പട്ടാ അഭിഷേകം ദിനവും
പട്ടകൊണ്ടഭിഷേകം
ഹേയ് അയ്യടാ മീന്‍ചാറ്
കണ്ണില്‍ തെറിച്ചേ
അയ്യയ്യോ നീറുന്നെടാ
ഊതെടാ ചുമ്മാതെ
കണ്ടോണ്ടിരിക്കാതെ
ഊച്ചാളി കുഞ്ഞങ്ങരാ
ഹേയ് അയ്യടാ മീന്‍ചാറ്
കണ്ണില്‍ തെറിച്ചേ
അയ്യയ്യോ നീറുന്നെടാ
ഊതെടാ ചുമ്മാതെ
കണ്ടോണ്ടിരിക്കാതെ
ഊച്ചാളി കുഞ്ഞങ്ങരാ
ക്യാ ഹൂവാ നിന്‍റെ കണ്ണില്‍
ക്യാ ഹൂവാ മീന്‍റെ ചാറോ
ചൊറിമാന്തി ചൊറിമാന്തി
കുടിയന്‍ കേളു
മൂവന്തി കള്ളടിക്കാന്‍ വരുന്നു
ചൊറിമാന്തി ചൊറിമാന്തി
കുടിയന്‍ കേളു
മൂവന്തി കള്ളടിക്കാന്‍ വരുന്നു
മുണ്ടഴിഞ്ഞ നിലയില്‍ കുടവയര്‍
ഉരുണ്ടു ചാടിയ നിലയില്‍
കണ്ണുകളില്‍ ലഹരിയുമായവന്‍
ആടിയാടി വരുന്നു
കൊടുക്കല്ലേ
കുടിയന്‍ കേളുവിനിയൊരു
തൊടവും കുടിക്കാന്‍ കൊടുക്കല്ലേ
കുടിയന്‍ കേളുവിനിയൊരു
തൊടവും കുടിക്കാന്‍ കൊടുക്കല്ലേ
താനൊന്നും പറയണ്ട
തെറിയൊന്നും വിളിക്കെണ്ട
തെമ്മാടിയെന്നു വിളിക്കും
തന്നെ ഞാന്‍
തെമ്മാടിയെന്നു വിളിക്കും
ഉള്ളില്‍ കെടന്നു
നുര പൊന്തുമ്പോ പോലും
തന്നെ പള്ളൊന്നു
വിളിച്ചില്ലല്ലോ ഇന്നു ഞാന്‍
കള്ളൊന്നു കുടിച്ചില്ലല്ലോ
തന്നെ പണയം വെച്ചു
പിന്നെയും കുടിച്ചിട്ട്
തെമ്മാടിയെന്നു വിളിക്കും
നിന്നെ ഞാന്‍
തെമ്മാടിയെന്നു വിളിക്കും
കടം വാങ്ങിക്കുടിക്കുന്ന കേളു ഹാ
കടം വാങ്ങിക്കുടിക്കുന്ന കേളു
നിന്‍റെ കുടവയര്‍ പത്തായം പൊളിക്കും
കടം വാങ്ങിക്കുടിക്കുന്ന കേളു ഹാ
കടം വാങ്ങിക്കുടിക്കുന്ന കേളു
നിന്‍റെ കുടവയര്‍ പത്തായം പൊളിക്കും
തരാമെന്നു പറഞ്ഞു
താന്‍ പിടിച്ചു വാങ്ങിച്ചോ
തന്നില്ലെങ്കില്‍ തന്നെ കൊല്ലും
ഞാനും മരിക്കും
തരാമെന്നു പറഞ്ഞു
താന്‍ പിടിച്ചു വാങ്ങിച്ചോ
തന്നില്ലെങ്കില്‍ തന്നെ കൊല്ലും
ഞാനും മരിക്കും
കടം വാങ്ങിക്കുടിക്കുന്ന കേളൂ
ഒരു കുടം മാത്രം മുന്നില്‍
ഒരു തുടം മാത്രം കയ്യില്‍
കുടിക്കുവാന്‍ കഴിഞ്ഞില്ലല്ലോ
പതിനാലാം ഷാപ്പു കണ്ടതു കാലത്തോ
പോയാണ്ടു മഴയത്തോ
കുടിയന്മാര്‍ കൂട്ടുകൂടിയ ഇറയത്തോ
അയലത്തോ വെയിലത്തോ
പതിനാലാം ഷാപ്പു കണ്ടതു കാലത്തോ
പോയാണ്ടു മഴയത്തോ
കുടിയന്മാര്‍ കൂട്ടുകൂടിയ ഇറയത്തോ
അയലത്തോ വെയിലത്തോ
ഞാനിന്നു കപ്പേടെ
രുചി നോക്കിയില്ല
കറിവെച്ച മീന്‍ തിന്നു
കൊതി തീര്‍ന്നുമില്ല
ഐലേടെ തലതിന്നു
കുഴിനാക്കു പോലും
എരിവും പുളിയും പിടിയാതെയായി
ഒട്ടും നിലയ്ക്കാത്തതല്ലേ
എന്നും കാലിന്‍റെ ചോടുകള്‍
എന്നും കാലിന്‍റെ ചോടുകള്‍
പിമ്പിരിപിരിപിമ്പിരിയെന്‍റെ
കുംഭ വീർക്കുമ്പം പിമ്പിരി
ഹേ പിമ്പിരി പിരിപിമ്പിരിയെന്‍റെ
കുംഭ വീർക്കുമ്പം പിമ്പിരി
പമ്പരം നല്ല പമ്പരം ചുറ്റും
പമ്പരമ്പരപമ്പരം
ഹെയ് പമ്പരം നല്ല പമ്പരം
ചുറ്റും പമ്പരമ്പരപമ്പരം
മ്പരം നല്ല പമ്പരം
ചുറ്റും പമ്പരമ്പരപമ്പരം
മ്പരം നല്ല പമ്പരം
ചുറ്റും പമ്പരമ്പരപമ്പരം…