Maattu Pongal Masam Lyrics – Phantom Movie
Read Time:2 Minute, 52 Second
Views:270

Maattu Pongal Masam Lyrics – Phantom Movie

0 0
Maattu Pongal Masam Lyrics – Phantom Movie

മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസം
പാലക്കാടൻ കാറ്റിൽ പാലപ്പൂവിൻ ശ്വാസം
ചിറകണിയും മണ്ടി ജമന്തികളേ
ചിലമ്പണിയും ചെന്തമിഴ് തായ് മൊഴിയേ
പാടി വാ പൂങ്കാറ്റേ കൂടെ വാ കുഞ്ഞാറ്റേ നീ

ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
ചിന്ന മാമനെ മാരനെ മയക്കണമ്മാ
പോവാതമ്മാ
ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
ചിന്ന മാമനെ മാരനെ മയക്കണമ്മാ
പോവാതമ്മാ

മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസം

മാങ്കുയിൽ പാട്ടിൻ പൂക്കും മാതളപൂവിൻ തേനേ
മഞ്ഞുനീരാറ്റിൽ പായും കുഞ്ഞിളം തിങ്കൾ മീനേ
തെന്നലിൽ താളം തുള്ളാൻ വാ
കണ്ണിലെ കാവൽ തുമ്പീ കാതലിൻ വീണക്കമ്പീ
മാമയിൽ തൂവൽ വീശി
മാരിവിൽ ചന്തം പൂശീ
വെണ്ണിലാവീട്ടിൽ തൂങ്ങാൻ വാ
മണിക്കുയിലേ മലർക്കുയിലേ ഏ ഏ കൂവാതാ
മനസ്സുക്കുള്ളെ മഴതൂളിയായ് നീ നീ വീഴാതാ
മേഘങ്ങൾ രാഗം പാടട്ടുമാ

ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
ചിന്ന മാമനെ മാരനെ മയക്കണമ്മാ
പോവാതമ്മാ

മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസം

പാതിരാനേരം കാറ്റിൻ കാവടി ചിന്തായ് പാടീ
നന്ദനത്തേരിൽ ഏറി നന്തുണിപ്പാട്ടും മൂളി
ഏങ്കിനാൽ ഉള്ളം ഒന്നാലെ
കൊഞ്ചുവിൻ പൂവൽ മൈനേ
ഉന്നെയും തേടി തേടി
പിഞ്ചിളം പൂവായ് മെല്ലേ
നെഞ്ചിലേ ഊഞ്ചലാടി
പാടിനാൻ കണ്ണായ് കണ്ണാടീ

മണമകളേ മലർക്കൊടിയേ ഏ ഏ പാടാതാ
കളമൊഴിയേ കടമിഴിയേ നീ നീ പോരാതാ
മോഹങ്ങൾ മേളം കൊട്ടട്ടുമാ
ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
ചിന്ന മാമനെ മാരനെ മയക്കണമ്മാ
പോവാതമ്മാ

മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസം
പാലക്കാടൻ കാറ്റിൽ പാലപ്പൂവിൻ ശ്വാസം
ചിറകണിയും മണ്ടി ജമന്തികളേ
ചിലമ്പണിയും ചെന്തമിഴ് തായ് മൊഴിയേ
പാടി വാ പൂങ്കാറ്റേ കൂടെ വാ കുഞ്ഞാറ്റേ…

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %