Skip to content
Malayalam Lyrics Home » Karimizhi Kuruvikal Song Lyrics – Parannu Parannu Parannu Malayalam Movie

Karimizhi Kuruvikal Song Lyrics – Parannu Parannu Parannu Malayalam Movie

Karimizhi Kuruvikal Kavitha Mooliyo
Karalile Kuyilukal Kavitha Paadiyo
Karimizhi Kuruvikal Kavitha Mooliyo
Karalile Kuyilukal Kavitha Paadiyo
Kadalikkoombile Thenkanam Pole Nin
Arumayaam Mozhikalil Snehaamritham

Karimizhi Kuruvikal Kavitha Mooliyo
Karalile Kuyilukal Kavitha Paadiyo

ethu Kaattilo oru Poovu Virinju
ethu Kaattilo oru Poomanam Vannu
ethu Nenchilo Kili Paadiyunarnnu
Ponnoleevukal Poovidum Kaavile
Malar Nizhalithaa Kulir Nizhalithaa
Ithuvazhi Ninte Paattumaay Poroo Nee

Karimizhi Kuruvikal Kavitha Mooliyo
Karalile Kuyilukal Kavitha Paadiyo

ethu Thoppilo Thudumunthiri Poothu
ethethu Kaikalo Panineeru Kudanju
ethu Kanya Than Manam Aadiyulanju
ethu Neelmizhi Poovithal Thumbile
Naru Madhuvithaa Uthir Manikalaay
Kulirila Thumbil Moolum ee Pookkalil

Karimizhi Kuruvikal Kavitha Mooliyo
Karalile Kuyilukal Kavitha Paadiyo
Kadalikkoombile Thenkanam Pole Nin
Arumayaam Mozhikalil Snehaamritham…

മലയാളത്തില്‍
================

കരിമിഴി കുരുവികള്‍ കവിത മൂളിയോ
കരളിലെ കുയിലുകള്‍ കവിത പാടിയോ
കരിമിഴി കുരുവികള്‍ കവിത മൂളിയോ
കരളിലെ കുയിലുകള്‍ കവിത പാടിയോ
കദളിക്കൂമ്പിലെ തേന്‍കണം പോലെ നിന്‍
അരുമയാം മൊഴികളില്‍ സ്നേഹാമൃതം
കരിമിഴി കുരുവികള്‍ കവിത മൂളിയോ
കരളിലെ കുയിലുകള്‍ കവിത പാടിയോ

ഏതു കാട്ടിലോ ഒരു പൂവ് വിരിഞ്ഞു
ഏതു കാറ്റിലോ ഒരു പൂമണം വന്നു
ഏത് നെഞ്ചിലോ കിളി പാടിയുണര്‍ന്നു
പൊന്നൊലീവുകൾ പൂവിടും കാവിലെ
മലര്‍ നിഴലിതാ കുളിര്‍ നിഴലിതാ
ഇതുവഴി നിന്റെ പാട്ടുമായ് പോരൂ നീ

കരിമിഴി കുരുവികള്‍ കവിത മൂളിയോ
കരളിലെ കുയിലുകള്‍ കവിത പാടിയോ

ഏതു തോപ്പിലോ തുടുമുന്തിരി പൂത്തു
ഏതു കൈകളോ പനിനീര് കുടഞ്ഞു
ഏതു കന്യതന്‍ മനമാടിയുലഞ്ഞു
ഏതു നീൾമിഴിപ്പൂവിതള്‍ത്തുമ്പിലെ
നറു മധുവിതാ ഉതിര്‍മണികളായ്
കുളിരിലത്തുമ്പില്‍ മൂളും ഈ പൂക്കളില്‍

കരിമിഴി കുരുവികള്‍ കവിത മൂളിയോ
കരളിലെ കുയിലുകള്‍ കവിത പാടിയോ
കദളിക്കൂമ്പിലെ തേന്‍കണം പോലെ നിന്‍
അരുമയാം മൊഴികളില്‍ സ്നേഹാമൃതം…