Skip to content
Malayalam Lyrics Home » Kanni Vasantham Lyrics – Kuberan Movie

Kanni Vasantham Lyrics – Kuberan Movie

കന്നടനാടിന മഹിമയെ ഹാഡലു
ബന്ധവു നാവുഗളൂ ബന്ധവു നാവുഗളൂ
കുടഗിനു സൊഡഗിനു ബണ്ണിസുവേവു
കേളിദു നീവുഗളു

കന്നിവസന്തം കാറ്റില്‍ മൂളും
കന്നട രാഗങ്ങള്‍
കുടമണി കൊട്ടി താളം തുള്ളും
കുടകിലെ മേഘങ്ങൾ
നാട്ടുപാട്ടുണ്ടേ തേന്‍നിലാവുണ്ടേ
നേര്‍ത്ത മഞ്ഞുണ്ടേ നീല മുകിലുണ്ടേ
അമ്പിളി വാനിലുദിച്ചതു പോലൊരു
പെണ്‍കൊടി വരണുണ്ടേ
ചെമ്പകമൊട്ട് വിരിഞ്ഞതു പോലൊരു
പുഞ്ചിരി തരണുണ്ടേ

കന്നിവസന്തം കാറ്റില്‍ മൂളും
കന്നട രാഗങ്ങള്‍
കുടമണി കൊട്ടി താളം തുള്ളും
കുടകിലെ മേഘങ്ങൾ

മാമല മേലേ പൂക്കണി വെക്കാന്‍
മാര്‍ഗ്ഗഴിയെത്തുമ്പോള്‍
മന്ത്രവിളക്കു കൊളുത്തി മനസ്സില്‍
പൂപ്പട കൂട്ടേണ്ടേ
കുങ്കുമമിട്ടില്ലേ തങ്കമുരുക്കീല്ലേ
പൊന്‍വളയിട്ടില്ലേ കണ്‍മഷി കണ്ടില്ലേ
ഓഹോഹോ
ആവണിമേഘത്തോണിയിലേറി
തീരമണഞ്ഞില്ലേ
നമ്മളിലേതോ സല്ലാപത്തിൻ
സംഗമമായില്ലേ
പൂമൈനേ

കന്നിവസന്തം കാറ്റില്‍ മൂളും
കന്നട രാഗങ്ങള്‍
കുടമണി കൊട്ടി താളം തുള്ളും
കുടകിലെ മേഘങ്ങൾ

കുന്നിനു മീതേ കുണുങ്ങിപ്പെയ്യാന്‍
മാരി വരുംമുൻപേ
കുറുമൊഴി മൈനപ്പെണ്ണേ നിന്നേ
കൂട്ടിലടയ്ക്കും ഞാന്‍
കിക്കിളി കൂട്ടാല്ലോ
കൊക്കൊരുമിക്കാല്ലോ
മുത്തു കൊരുക്കാല്ലോ
പുത്തരി വെയ്ക്കാല്ലോ
മിന്നിമിനുങ്ങുമൊരോട്ടു വിളക്കിലെ
ലാത്തിരിയൂതാല്ലോ
വെള്ളിനിലാവ് കുടഞ്ഞു വിരിച്ചൊരു
പായിലുറാങ്ങോല്ലോ
കാര്‍ത്തുമ്പില്‍

കന്നിവസന്തം കാറ്റില്‍ മൂളും
കന്നട രാഗങ്ങള്‍
കുടമണി കൊട്ടി താളം തുള്ളും
കുടകിലെ മേഘങ്ങൾ
നാട്ടുപാട്ടുണ്ടേ തേന്‍നിലാവുണ്ടേ
നേര്‍ത്ത മഞ്ഞുണ്ടേ നീല മുകിലുണ്ടേ
അമ്പിളി വാനിലുദിച്ചതു പോലൊരു
പെണ്‍കൊടി വരണുണ്ടേ
ചെമ്പകമൊട്ട് വിരിഞ്ഞതു പോലൊരു
പുഞ്ചിരി തരണുണ്ടേ
കന്നിവസന്തം കാറ്റില്‍ മൂളും
കന്നട രാഗങ്ങള്‍
കുടമണി കൊട്ടി താളം തുള്ളും
കുടകിലെ മേഘങ്ങൾ…