Entho Mozhiyuvan Undakumee Lyrics – Mazha Album Song
Read Time:2 Minute, 1 Second
Views:629

Entho Mozhiyuvan Undakumee Lyrics – Mazha Album Song

0 0
Entho Mozhiyuvan Undakumee Lyrics – Mazha Album Song

Entho mozhiyuvaan undaakume 
mazhakennodu maatramaayi…
Eare swakaaryamaayi…
Sandhya thotte vannu nilkukayaanaval
Ente janalathan arikil
Ilam kumkuma kaatinte chirakil..


Entho mozhiyuvaan undaakume 
mazhakennodu maatramaayi…
Eare swakaaryamaayi…

Pandu thotte ennodishtamaanennaavaam
Paattil priyamennuvaam
Enno padichu maranna raagangale 
pinneyum ormikkayaavaam
Ardra mounavum vaachalamaavaam
Mukil mulla pookkunna maanathe kudilinte
thalir vaathil chaare varumbol
Mattaarum kandillanaavaam
Enikaval ishtam tharaan vanaathaavaam
Priyapettaval en jeevanaavaam

Entho mozhiyuvaan undaakume 
mazhakennodu maatramaayi…
Eare swakaaryamaayi…

Njaan thanne mohichu vaazhunnoree mannil
thaane layikkuvaanakaam
En maaril kai cherthu chernurangaanaavaam
Entethaay theeruvaanakaam
swayam ellam marakkuvaanaakaam

Nithyamaam shaanthiyil naam urangum neram
Ethrayo raavukal maayaam..
Uttavar vaanu vilichaal unarunna
mattoru janmathil akaam
Annum uttaval ne thanne akaam
Annu muttathu poo mazhayavaam..
Annu muttathu poo mazhayavaam..

മലയാളത്തിൽ..

എന്തോ മൊഴിയുവാനുണ്ടാകുമീ
മഴയ്ക്കെന്നോടുമാത്രമായി
ഏറെ സ്വകാര്യമായി…

സന്ധ്യതൊട്ടേവന്നു നിൽക്കുകയാണവൾ
എന്റെ ജനാലതന്നരികിൽ ഇളം-
കുങ്കുമക്കാറ്റിന്റെ ചിറകിൽ! ( എന്തോ )

പണ്ടുതൊട്ടേ എന്നോടിഷ്ടമാണെന്നാവാം,
പാട്ടിൽ പ്രിയമെന്നുമാവാം,
എന്നോ പഠിച്ചുമറന്ന രാഗങ്ങളെ
പിന്നെയുമോർമ്മിക്കയാവാം, ആർദ്ര-
മൗനവും വാചാലമാവാം !

മുകിൽമുല്ലപൂക്കുന്ന മാനത്തെക്കുടിലിന്റെ
തളിർവാതിൽ ചാരിവരുമ്പോൾ,
മറ്റാരും കണ്ടില്ലെന്നാവാം, എനിക്കവൾ-
ഇഷ്ടം തരാൻ വന്നതാവാം, പ്രിയ-
പ്പെട്ടവളെൻ ജീവനാകാം! ( എന്തോ )

ഞാൻതന്നെ മോഹിച്ചുവാഴുന്നോരീ മണ്ണിൽ
താനേ ലയിക്കുവാനാകാം,
എൻ മാറിൽ കൈചേർത്തു ചേർന്നുറങ്ങാനാവാം,
എന്റേതായ് തീരുവാനാകാം, സ്വയം-
എല്ലാം മറക്കുവാനാകാം…

നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം
എത്രയോ രാവുകൾ മായാം..
ഉറ്റവർ വന്നു വിളിച്ചാലുണരും നാം
മറ്റൊരു ജന്മത്തിലാവാം, അന്നും-
ഉറ്റവൾ നീതന്നെയാവാം! അന്നും-
മുറ്റത്തു പൂമഴയാവാം! അന്നും –
മുറ്റത്തു പൂമഴയാവാം!

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %