Skip to content
Malayalam Lyrics Home » Chingamaasam Vannu Chernnaal Lyrics – Meesa Madhavan Malayalam Movie

Chingamaasam Vannu Chernnaal Lyrics – Meesa Madhavan Malayalam Movie

ചിങ്ങമാസം വന്നു ചേർന്നാൽ
നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ
പൊന്നിളനീർ സ്വന്തമാക്കും
മേഘപ്പളുങ്കു കൊണ്ട്
മാനത്ത് കോട്ട കെട്ടി
നിന്നെ ഞാൻ കൊണ്ടു പോകും
ആഹാ മിന്നൽ മിഴിച്ചു നിന്നു
മാറത്തെ ചേല കൊണ്ടു
നിന്നെ ഞാൻ മൂടി വെയ്ക്കും

ചിങ്ങമാസം വന്നു ചേർന്നാൽ
നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ
പൊന്നിളനീർ സ്വന്തമാക്കും

കന്നിയിൽ കതിർ കൊയ്യണം
പൂവാലിയെ മഴ മേഘമായ്
ഓ വിണ്ണിലെ വനവല്ലിമേൽ
നിറ തിങ്കളാം തിരി വയ്ക്കണം
രാക്കോഴി കുഞ്ഞു പോൽ
താരകൾ ചിന്നണം
മാനത്തെ മുറ്റമാകെ
കാവേരി തെന്നലായ്
പൂമണം പൊങ്ങണം
മാറത്തെ കൂട്ടിലാകെ
ഇനി പിച്ച വച്ചു മെല്ലെ ഒച്ച വച്ചു
മച്ചില്‍ കൊച്ചു പച്ചക്കിളിയായ്
നമ്മള്‍ ഒന്നിച്ചൊരു മര കുഞ്ഞി-
ക്കൊമ്പിലിരുന്നൊന്നിച്ചിന്നു പറക്കാം

ചിങ്ങമാസം
ചിങ്ങമാസം വന്നു ചേർന്നാൽ
നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ
പൊന്നിളനീർ സ്വന്തമാക്കും

ദേവരായ് തിരു തേവരായ്
നിൻ തേരിൽ നീ എന്നെ ഏറ്റണം
മാമനായ് മണിമാരനായ്
നിൻ മാറിൽ ഞാൻ കുറി ചാർത്തണം
രാക്കാലകാവിലെ പുള്ളു പോൽ പാടണം
പായാര പൊൻ നിലാവേ
ആറ്റോരം വീട്ടിലെ മീനു പോൽ തുള്ളണം
അമ്മാനകുഞ്ഞു വാവേ
ഇനി പിച്ച വച്ചു മെല്ലെ ഒച്ച വച്ചു
മച്ചില്‍ കൊച്ചു പച്ചക്കിളിയായ്
നമ്മള്‍ ഒന്നിച്ചൊരു മര കുഞ്ഞി-
ക്കൊമ്പിലിരുന്നൊന്നിച്ചിന്നു പറക്കാം

ചിങ്ങമാസം വന്നു ചേർന്നാൽ
നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ
പൊന്നിളനീർ സ്വന്തമാക്കും
മേഘപ്പളുങ്കു കൊണ്ട്
മാനത്ത് കോട്ട കെട്ടി
നിന്നെ ഞാൻ കൊണ്ടു പോകും
ആഹാ മിന്നൽ മിഴിച്ചു നിന്നു
മാറത്തെ ചേല കൊണ്ടു
നിന്നെ ഞാൻ മൂടി വെയ്ക്കും