ചക്കരമുത്തേ പത്തരമാറ്റേ
ഒത്തിരിമുത്തം താ
അച്ഛനു മുന്തിരിമുത്തം താ
അമ്മാനത്തമ്പഴങ്ങ ചെമ്മാന ച്ചെമ്പരത്തി
ഉണ്ണിക്കൊരു നൂറുകൂട്ടം മേളം
തപ്പുണ്ട് താളമുണ്ട്
ചാഞ്ചക്കം തൊട്ടിലുണ്ട്
തങ്കത്തിനു ചായുറങ്ങാന്‍ ഈണം
വീടിറങ്ങിപ്പോയാലും നാടിറങ്ങിപ്പോയാലും
എന്നുണ്ണി പൊന്നുണ്ണി രാജാവ്
അമ്മാനത്തമ്പഴങ്ങ ചെമ്മാനച്ചെമ്പരത്തി
ഉണ്ണിക്കൊരു നൂറുകൂട്ടം മേളം
പെണ്ണല്ലയോ വീടു വാണിടുന്നു ലക്ഷ്മിയായ്
പെണ്ണല്ലയോ ജന്മം നല്‍കും ദേവിയും
പെണ്ണല്ലയോ വീടു വാണിടുന്നു ലക്ഷ്മിയായ്
പെണ്ണല്ലയോ ജന്മം നല്‍കും ദേവിയും
ഭൂമിദേവി നീ അമ്മയല്ലെങ്കില്‍
സ്നേഹത്താലേ അമൃതൂട്ടിയില്ലെങ്കില്‍
ഞാനില്ലല്ലോ മണ്ണും വിണ്ണും മാരിയുമില്ലല്ലോ
അമ്മാനത്തമ്പഴങ്ങ ചെമ്മാനച്ചെമ്പരത്തി
ഉണ്ണിക്കൊരു നൂറുകൂട്ടം മേളം
സങ്കല്‍പ്പങ്ങള്‍ താനേ കൂടുമാറും വേളയില്‍
തങ്കങ്ങളേ നിങ്ങള്‍ക്കോരോ ചുംബനം
സങ്കല്‍പ്പങ്ങള്‍ താനേ കൂടുമാറും വേളയില്‍
തങ്കങ്ങളേ നിങ്ങള്‍ക്കോരോ ചുംബനം
ചെഞ്ചുണ്ടിലും നറുംപാല്‍ കിനിഞ്ഞില്ലേ
ബന്ധങ്ങളില്‍ സ്നേഹച്ചൂടറിഞ്ഞില്ലേ
ഓരോ നാളും മണ്ണും പൂവും
പുതുമയുമുണരുന്നു
അമ്മാനത്തമ്പഴങ്ങ ചെമ്മാനച്ചെമ്പരത്തി
ഉണ്ണിക്കൊരു നൂറുകൂട്ടം മേളം
തപ്പുണ്ട് താളമുണ്ട് ചാഞ്ചക്കം തൊട്ടിലുണ്ട്
തങ്കത്തിനു ചായുറങ്ങാന്‍ ഈണം
വീടിറങ്ങിപ്പോയാലും നാടിറങ്ങിപ്പോയാലും
എന്നുണ്ണി പൊന്നുണ്ണി രാജാവ്…