ആഷാഡരതിയില്‍ അലിയുന്നു ഭൂമി
ആലിംഗനത്തില്‍ ഉലയുന്നു ഭൂമി
നവരാഗ മേളത്തിന് ആന്തോളനത്തില്‍
ഇളം നാമ്പുകള്‍ക്കായ് തുടിക്കുന്നു ഭൂമി
ആഷാഡരതിയില്‍ അലിയുന്നു ഭൂമി
തുടരുന്നു താളം ഉള്ത്താപമാറാന്
ഉലയുന്നു ഗ്രീഷ്മത്തില്‍ വരളും മരങ്ങള്‍
ആടിയുലയുന്നു പുതു കുഗ്മളങ്ങള്
ഉയരുന്നു ദലമര്‍മ്മരങ്ങള്‍
പുളകങ്ങള്‍ അണിയുന്നിതചരങ്ങള് കൂടി (ആഷാഡ)
എഴുതുന്നു വര്‍ഷം വൈവിധ്യ ഭംഗി
കലരുന്നു ശരിയോടു തെറ്റിന്റെ വീചി
ഉടയുന്നു ചില ബുദ്ബുദങ്ങള്‍
ഇനിയല്ലോ പരിവര്‍ത്തനങ്ങള്‍
മഴ പോയാല്‍ മാനത്തു വെയിലോ നിലാവോ
ആഷാഡരതിയില്‍ അലിയുന്നു ഭൂമി…