എന്നമ്മേ ഒന്നു കാണാന്‍
എത്ര നാളായ് ഞാൻ കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍
എത്ര രാവില്‍ ഞാൻ നിനച്ചു
കണ്ടില്ലല്ലോ കേട്ടില്ലല്ലോ
എന്കരളുരുകുമൊരു താരാട്ട്
എന്നമ്മേ ഒന്നു കാണാന്‍
എത്ര നാളായ് ഞാൻ കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍
എത്ര രാവില്‍ ഞാൻ നിനച്ചു
എനിക്കുതരാന്‍ ഇനിയുണ്ടോ
കുടുകുടെ ചിരിക്കുന്ന പൊന്‍പാവ
വിശക്കുമ്പോള്‍ പകരാമോ
തയിര്‍ക്കലം തൂകുന്ന തൂവെണ്ണ
എനിക്കെന്റെ ബാല്യം ഇനി വേണം
എനിക്കെന്റെ സ്നേഹം ഇനി വേണം
അലയേണമീ കിനാ ചിറകില്‍
എന്നമ്മേ ഒന്നു കാണാന്‍
എത്ര നാളായ് ഞാൻ കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍
എത്ര രാവില്‍ ഞാൻ നിനച്ചു
പകല്‍മഴയില്‍ നനയുന്നൂ
പരലായ് തുടിക്കുന്നോരിളമനസ്സ്
തുഴയാതെ തുഴയുന്നൂ
വാത്സല്യക്കടലിലെ പൂക്കൊതുമ്പ്
ഇനിയെന്തു വേണമറിയില്ലല്ലോ
ഇനിയെന്തു മോഹമറിയില്ലല്ലോ
വെറുതേ പറന്നു പോയ്നിനവ്
എന്നമ്മേ ഒന്നു കാണാന്‍
എത്ര നാളായ് ഞാൻ കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍
എത്ര രാവില്‍ ഞാൻ നിനച്ചു
കണ്ടില്ലല്ലോ കേട്ടില്ലല്ലോ
എന്കരളുരുകുമൊരു താരാട്ട്
എന്നമ്മേ ഒന്നു കാണാന്‍
എത്ര നാളായ് ഞാൻ കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍
എത്ര രാവില്‍ ഞാൻ നിനച്ചു…